Sunday, August 22, 2010

അനാമികക്ക് ഞാനെഴുതുന്നത്

                  ഇസ്ലാമിക ഭീകര വാദമെന്ന ഭോഷത്ത പ്രയോഗവും
                            ചില അനാവരണങ്ങളും

    മത തീവ്ര വാദവുമായി ബന്ധപ്പെടുത്തി ഇസ്ലാം മതത്തിനെതിരെ ആരോ
പണങ്ങള്‍ തങ്ങളുടെ ചിന്തയ്ക്കും ഭാവനക്കും താത്പര്യത്തിനുമനുസരിച്ച്
പലരും ഉന്നയിച്ചു വരുന്ന കാലമാണിതു് .മാദ്ധ്യമങ്ങൾ ഇസ്ലാമിക ഭീകര
വാദമെന്ന സംജ്ഞ തന്നെയുണ്ടാക്കിയിക്കുന്നു

. എന്നാല്‍ ഇസ്ലാം മതത്തിനെതിരെ പല കോണുകളിൽ നിന്നും നിരന്തരം
പൊതുവേ ഉയരുന്ന ആരോപണങ്ങളെയും കുറ്റപ്പെടുത്തലുകളെയും ഉപരിപ്ലവ
ങ്ങളായ നിഗമനങ്ങളിലൂടെ നേരിടുകയല്ല വേണ്ടത്. അതിലുപരി വസ്തുതകളും
യാഥാര്‍ത്ഥ്യങ്ങളുംതുറന്ന് മുന്നില്‍ വെച്ച് സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുകയാണ്
ചെയ്യേണ്ടത്. താലിബാനാണല്ലോ തീവ്രവാദ ആരോപണമെന്ന നീരാളിപ്പിടിത്ത
ത്തിന്റെ ഇപ്പോഴത്തെ ഹേതു.ഗാന്ധാരിയുടെ ജന്മദേശമാണല്ലോ ഇതിഹാകാലത്ത്
 ഗാന്ധാരമെന്നറിയപ്പെട്ടിരുന്നഇപ്പോഴത്തെ അഫ് ഗാനിസ്ഥാന്‍.
                                      1970 കള്‍ വരെ ഒരു പൊട്ടാസ് വെടി പോലും വെയ്ക്കാ
ത്തവരായിരുന്നു അഫ് ഗാനിലെ ശാന്ത ശീലരായയുവത്വം. സുന്ദരന്മാരുടെയും സുന്ദ
രിമാരുടെയും ഭൂപ്രദേശം . ലോകം ഇങ്ങനെയാണ് അഫ് ഗാനിസ്ഥാനെ വാഴ്ത്തിയിരു
ന്നത്. 1973 ല്‍ രാജഭരണം അവസാനിപ്പിക്കുന്നതിനോ പകരംഭരണ സംവിധാനത്തി
നോ അഫ് ഗാനിലെ മതം(ഇസ്ലാം)യാതൊരു വിധ ഇടപെടലും നടത്തിയില്ലായിരുന്നു.
ഗോത്രവര്‍ഗ്ഗക്കാര്‍(മ്ജാഹിദ്ദീന്‍) മാര്‍ക്സിസ്റ്റ് ഭരണത്തിനെതിരെ നടത്തിവന്ന വിശുദ്ധയു
ദ്ധത്തിലും മതത്തിന്റെ സാന്നിദ്ധ്യവും സഹകരണവുമില്ലായിരുന്നു. 1979ല്‍ സോവിയറ്റ്
പട്ടാളത്തിന്റെഅധിനിവേശത്തിനെതിരെ(വോഡ്കയുടെ ലഹരിയില്‍ ഒപ്പിട്ടുപോയതാ
ണെന്ന് ബ്രഷ് നെവ് പിന്നീട് കുറ്റമ്മതം നടത്തി)പോരാടാന്‍ അമേരിക്ക പുതിയ പോരാ
ളികളെ കണ്ടെത്താന്‍നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലസിദ്ധിയാണ് താലിബാന്‍ .
അങ്ങനെ അഫ് ഗാനിസ്ഥാനിലെ പാവപ്പെട്ടമതപഠന ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ വിറ
യാര്‍ന്ന കൈകളില്‍ അമേരിക്ക ആയുധം വച്ചു കൊടുത്തു.
( താലിബാന്‍ - മതപഠന വിദ്യാര്‍ത്ഥി).

                         ഇവിടെ ഒരു യാഥാര്‍ത്ഥ്യമുണ്ടു് താലിബാന്‍ രൂപികരിച്ചത് ഒരു ഇസ്ലാമുമ
ല്ലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യമാണ് ചില മതാന്ധർ  വെളിപ്പെടുത്താതെ മുള്ളിനെ മുള്ളു കൊണ്ടെന്നപോലെ അനവസരത്തില്‍ മതത്തെ മതം കൊണ്ടു നേരിടുന്നത്.
ഫലമോ ലോകത്ത് അവസാനമുണ്ടായ പരിഷ്ക്കൃതവും ശാസ്ത്രീയവുമായ ഒരു മതം ഭയാന
കമായ തെറ്റിദ്ധാരണകള്‍ക്ക് നിരന്തരം അകാരണമായി വിധേയമാകുന്നു. അമേരിക്കയുടെ അന്ധമായ സോവിയറ്റ് വിരോധത്തിന്റെ (കമ്മ്യൂണിസ്റ്റ് വിരോധമെന്നതിക്കാള്‍ചേരുന്നത്)
അമൂല്യ സൃഷ്ടിയാണ് താലിബാന്‍.

                                             അപ്പോള്‍ പാലസ്തിനോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നു.
പാലസ്തീനും ഇസ്രയേലും തമ്മിലുള്ള പോരാട്ടം ക്രിസ്തു വര്‍ഷത്തിനു മുമ്പേയുള്ളതാണ്. ക്രിസ്തുമതത്തിന് ശേഷമാണല്ലോ ഇസ്ലാം മതം ആവിര്‍ഭവിച്ചത്. അപ്പോഴെങ്ങനെ
യാണ് പാലസ്തിന്‍ ഇസ്രയേല്‍ യുദ്ധം യഹൂദ – മുസ്ലിം പോരാട്ടമാകുന്നത്. മാത്രമല്ല പല
സ്തിനികളില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ട്. യാസ്സര്‍ അരാഫത്ത് വിവാഹം കഴിച്ച
പെണ്‍ കുട്ടി ജമീമ ക്രിസ്ത്യാനിയായിരുന്നു.(വിവാഹത്തിനായി മതം പിന്നീട് മാറുകയാ
യിരുന്നു) ഒരു വിഭാഗം ആളുകള്‍ ചെയ്യുന്ന പാതകങ്ങള്‍ക്ക് ഇസ്ലാം മതം എന്തു പിഴച്ചു.

   അങ്ങനെയാണേല്‍ ബാബര്‍ ഭാരതത്തെ ആക്രമിച്ചുകീഴടക്കിയതോ . അഫാഗാനിസ്ഥാ
നിലെ ഒരു ഫര്‍ഗാനയില്‍ ജനിച്ച ബാബര്‍ തന്റെ പോരാട്ട വീര്യം കൈമുതലാക്കി ഇസ്ലാം
മതവിശ്വസിയായ ഇബ്രാഹിം ലോദി ഭരിച്ചിരുന്ന ഇന്‍ഡ്യയെയല്ലേ ആക്രമിച്ചത്. ഭര
തന്‍ ഭരിച്ചിരുന്ന ഭാരത വര്‍ഷവും ആര്‍ഷസംസ്ക്കാരവും ബാബര്‍ക്ക് അഞ്ജാതമാണ്.
ബാബറുടെ കണ്ണില്‍ അന്നത്തെ ഭാരതം ഇസ്ലാമായ ലോദിയുടെ ഇന്‍ഡ്യ. ബാബര്‍
ഇന്‍ഡ്യാ മഹാ രാജ്യത്തെ ആക്രമിച്ചതില്‍ ഇസ്ലാമിനെ കുറ്റപ്പെടുത്തുന്നവരും അതില്‍
ഊറ്റം കൊള്ളുന്നവരും ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയേണ്ടിയിരിക്കുന്നു. ദൈവം നല്
കിയ ജീവന്‍ മനുഷ്യന് എടുക്കാനര്‍ഹതയില്ലായെന്നു ഖുര്‍ആന്‍ അനുശാസിക്കുന്നതു്
പിന്തുടരാൻ ഒരു യഥാർത്ഥ ഇസ്ലാം എപ്പോഴുംതയ്യാറാകുകയും വേണം .

Friday, August 20, 2010

ആണവ നിലയങ്ങളും പാരമ്പര്യേത ഊര്‍ജ്ജ സ്രോതസ്സുകളും

                        രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരുന്നപ്പോള്‍ രാജ്യത്തെ ഊര്‍ജ്ജ പ്രതി സന്ധിക്കുപരിഹാരം തേടി പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് രൂപീകരിക്കുകയും അതിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുവാന്‍ സംസ്ഥാനങ്ങളെ പ്രപ്തമാക്കുന്നതിനുള്ള സഹായങ്ങളൊരുക്കുകയും ചെയ്തതാണ്. എന്നാല്‍ അദ്ദേഹത്തിനു ശേഷം പിന്നീടു വന്ന ഭരണാധികാരികളാരും തന്നെ ഈ വകുപ്പിനെ മനപൂര്‍വ്വമോ അല്ലാതെയോ ശ്രദ്ധിക്കാതി
രിക്കുകയും ഒടുവില്‍ പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് തന്നെ നിറുത്തലാക്കുകയും ചെയ്തു. 
                                         ഇപ്പോള്‍ ഊര്‍ജ്ജ പ്രതിസന്ധിക്കു ശാശ്വതമായ പരിഹാരം തേടി 
ആണവ നിലയങ്ങളെ ആശ്രയിക്കാനുള്ള ഭരണഘടനാപരമായ ഉദ്യമത്തിന്റെ പരിസമാപ്തി ഘട്ടത്തിലാണ്  ഇന്ന് നമ്മുടെ രാജ്യമെത്തിയിരിക്കുന്നത്. അതിനാലാണ് പഴയ(പാഴായ) കാര്യമോര്‍ത്തു പോയത്. ആണവസംബന്ധിയായ എന്തിനെയുംക്കുറിച്ചു അനുകൂലിക്കുന്നതിനെക്കുറിച്ചോഎതിര്‍ക്കുന്നതിനെക്കുറിച്ചോ അല്ല എന്റെ ആകുലത. 
ആണവ നിലയങ്ങള്‍ക്കു ശാസ്ത്രീയമായി നിഷ്ക്കര്‍ഷിക്കപ്പെട്ട ഒഴിഞ്ഞ(ISOLATED) പ്രദേശ
ങ്ങള്‍ ഈ ഇന്‍ഡ്യാ മഹാ രാജ്യത്തുണ്ടോ ? ഇതാണ്എന്നെ ആകുലപ്പെടുത്തുന്നത്. കൂടംകുളം ആണവ നിലയം തമിഴ് നാടിന് ഒഴിഞ്ഞ പ്രദേശത്താകുമ്പോള്‍ കൊച്ചു കേരളത്തിന് അതങ്ങനെയല്ലല്ലോ.